ഭർത്താവിൻറെ ആസിഡ് ആക്രമണം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

വയനാട് അമ്പലവയലിൽ ഭർത്താവ് നടത്തിയ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവതി മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി ലിജിത (32) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സാരമായി പരിക്കേറ്റ മകൾ അളകനന്ദ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞദിവസം വാക്കു തർക്കമുണ്ടായതിനെ തുടർന്ന് ലിജിതയ്ക്കും മകൾക്കും നേരെ ഭർത്താവ് സനൽകുമാർ ആസിഡ് ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിനുശേഷം ഒളിവിൽ പോയ സനലിനെ തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിധിയിൽ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

അമ്പലവയൽ ഫാൻറം റോക്കിനു സമീപം കട നടത്തി വരികയായിരുന്നു ലിജിത. ഇവിടെ വച്ചാണ് ആക്രമണമുണ്ടായത്. വിജിതയും ഭർത്താവ് സനലും അകന്നു കഴിയുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top