
മഞ്ചേരി: മകന്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ചപ്പോള്‍ പണി കിട്ടിയത് പിതാവിന്. അച്ഛന്റെ എടിഎം കാര്‍ഡ് ബന്ധപ്പെടുത്തി കുട്ടി ഓണ്‍ലൈന്‍ കളിച്ചുതുടങ്ങിയതോടെയാണ് പണം അറിയാതെ നഷ്ടപ്പെട്ടത്.
14 തവണയാണ് പണം പിന്‍വലിച്ചത്.
കഴിഞ്ഞ ദിവസം രാത്രി തന്റെ ഫോണിലേക്ക് വന്ന മെസേജ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ പിതാവ് ബാങ്കിന്റെ ആപ്പില്‍ സ്റ്റേറ്റ്‌മെന്റ് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് പതിനാലു തവണകളായി 7123 രൂപ തന്റെ അകൗണ്ടില്‍ നിന്നും പിന്‍വലിച്ചതായി ശ്രദ്ധയില്‍പെട്ടത്. ഉടനെ തന്നെ സൈബര്‍സെല്ലിലും എസിബിഐ കസ്റ്റമര്‍ കെയറിലും പരാതി വിളിച്ചുപറഞ്ഞു.
തുടര്‍ന്ന് ഇന്നലെ മങ്കട പോലീസും ബ്രാഞ്ചിലും നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മകന്് ഓണ്‍ലൈന്‍ ഗെയിം കളിക്കാനായി പ്ലേ സ്റ്റോറിലേക്ക് പണം പോയതായി ബോധ്യമായത്.




