കൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനിടെ ജെട്ടിയിലിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു

HIGHLIGHTS : Two injured after water metro boat hits jetty while landing in Kochi

cite

കൊച്ചി: കൊച്ചി മറൈന്‍ ഡ്രൈവില്‍ വാട്ടര്‍ മെട്രോ ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനിടെ ജെട്ടിയിലിടിച്ച് അപകടം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. വാട്ടര്‍ മെട്രോയുടെ ഹൈക്കോര്‍ട്ട് ജെട്ടിയില്‍ വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. രണ്ട് പേരുടെയും പരിക്ക് സാരമുള്ളതല്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും 50ലധികം യാത്രക്കാരുമായി എത്തിയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബോട്ടില്‍ ഉണ്ടായിരുന്ന കുട്ടികള്‍ അടങ്ങുന്ന യാത്രക്കാര്‍ നിലത്തുവീണു. രണ്ട് പേര്‍ പരിക്കുകളോടെ ചികിത്സ തേടി.

യന്ത്ര തകരാറിനെ തുടര്‍ന്ന് കരയ്ക്കടുപ്പിക്കുന്നതിനിടെ ബോട്ട് ജെട്ടിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വാട്ടര്‍ മെട്രോ അധികൃതരുടെ വിശദീകരണം. ബോട്ട് നാളെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!