വനിതകളെ കൂടുതല്‍ കരുത്തരാക്കാന്‍ പിങ്ക് ഫിറ്റ്നസ് സെന്ററുകളുമായി ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്

HIGHLIGHTS : Chelannoor Block Panchayat with Pink Fitness Centers to empower women

cite

വനിതകളെ ശാരീരികമായും മാനസികമായും കൂടുതല്‍ കരുത്തരാക്കാന്‍ അത്യാധുനിക വനിതാ-പിങ്ക് ഫിറ്റ്നസ് സെന്ററുകളുമായി ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്. വ്യായാമം ചെയ്യാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് കുറഞ്ഞ ചെലവില്‍ അവസരം ഒരുക്കുകയാണ് ലക്ഷ്യം. കോഴിക്കോട് ജില്ലയില്‍ ആദ്യമായാണ് ഒരു ബ്ലോക്കില്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.

ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലെ വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ‘യെസ് അയാം’ വനിത-പിങ്ക് ഫിറ്റ്നസ് സെന്ററുകള്‍ ആരംഭിച്ചത്. നിലവില്‍ ബ്ലോക്ക് പരിധിയിലെ നരിക്കുനി, കക്കോടി, കാക്കൂര്‍ പഞ്ചായത്തുകളില്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നന്മണ്ടയില്‍ ഉടന്‍ ആരംഭിക്കും.സ്ത്രീകള്‍ക്ക് ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും മികച്ച ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായകരമാവുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രൂപം നല്‍കിയത്.

പുതുതായി കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ പുന്നശ്ശേരിയില്‍ ആരംഭിച്ച ഫിറ്റ്നസ് സെന്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജി മുഖ്യാതിഥിയായി. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പന്‍കണ്ടി, സ്ഥിരം സമിതി അധ്യക്ഷരായ സുജ അശോകന്‍, സര്‍ജാസ് കുനിയില്‍, കാക്കൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ മണങ്ങാട്ട്, സ്ഥിരം സമിതി അധ്യക്ഷരായ ഗഫൂര്‍, ജൂന, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ മോഹനന്‍ വേലന്‍കണ്ടി, വനിതാ-ശിശു വികസന ഓഫീസ് ക്ലര്‍ക്ക് രഞ്ജിത്ത്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ബീന, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!