താമരശ്ശേരിയിൽ രണ്ടു കുട്ടികൾ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ രണ്ടു കുട്ടികൾ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. താമരശ്ശേരി കോരങ്ങാട് വട്ടക്കുരു അബ്ദുൽ ജലീലിൻ്റെ മക്കളായ മുഹമ്മദ് ആഷിർ (7), മുഹമ്മദ് ആദി (13) എന്നിവരാണ് മരിച്ചത്.

കുട്ടികൾ ട്യൂഷന് പോകുന്ന വീടിന് സമീപത്ത് കക്കുസ് നിർമ്മാണത്തിന് വേണ്ടി കുഴിച്ച വെള്ളം കെട്ടി നിൽക്കുന്ന കുഴിയിൽ വീഴുകയായിരുന്നു. ട്യൂഷന് പോയ കുട്ടികൾ തിരികെ എത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളക്കെട്ടിൽ കുട്ടികളെ കണ്ടെത്തിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top