എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

എടക്കര: എംഡിഎംഎയുമായി രണ്ടുപേരെ എടക്കര പോലീസ് അറസ്റ്റുചെയ്തു. എടക്കര വെള്ളാരംകുന്ന് കുണ്ടക്കാട്ടില്‍ ഷംസുദ്ദീന്‍, ഉപ്പട സുല്‍ത്താന്‍പടി അനുമോദയ അമല്‍മോഹന്‍ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം എടക്കര ടൗണില്‍ പട്ടാപ്പകല്‍ യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഈ കേസില്‍ പ്രതികളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ദേഹപരിശോധന നടത്തിയപ്പോള്‍ ഷംസുദ്ദീനില്‍നിന്നും 2.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

സുഹൃത്ത് അമല്‍മോഹനില്‍നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്നായിരുന്നു ഷംസുദ്ദീന്റെ മൊഴി. തുടര്‍ന്ന് പോലീസ് അമല്‍മോഹന്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന് എടക്കര ടൗണില്‍നിന്നും പിടികൂടി. കാറില്‍നിന്നും 2.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിന് ഗ്രാമിന് 3000 രൂപയിലധികം വിലയുണ്ടെന്ന് എടക്കര സിഐ മഞ്ജിത്ത് ലാല്‍ പറഞ്ഞു.
പ്രതികളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു. അന്വേഷക സംഘത്തില്‍ എസ്‌ഐ രവീന്ദ്രന്‍, എഎസ്‌ഐ ഫിര്‍സാദ്, എസ്സിപിഒമാരായ മുജീബ്, അരുണ്‍, രതീഷ്, ഉണ്ണികൃഷ്ണന്‍, സിപിഒമാരായ അരുണ്‍കുമാര്‍, പ്രബീഷ്, സാബിറലി എന്നിവരും ഉണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top