പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത രണ്ട് പേര്‍ തേഞ്ഞിപ്പലം പോലീസിന്റെ പിടിയില്‍

തേഞ്ഞിപ്പലം;’ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എറണാംകുളത്തെ ലോഡ്ജില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്സ്റ്റില്‍ .എറണാംകുളം കൈതാരം സ്വദേശി ചെറുപറമ്പു വീട്ടില്‍ ശരത്ത് (18), തിരുവനന്തപുരം ആലംകോട് സ്വദേശി ഷെറിന്‍ (22) എന്നിവരെയാണ് എറണാംകുളത്തുവച്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.എ ടി എം കവര്‍ച്ചാ ശ്രമമടക്കം പത്തോളം മോഷണകേസിലെ പ്രതിയാണ് ശരത്ത്.

ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്നും കുട്ടിയെ കാണാതായ സംഭവത്തില്‍ നടത്തിയ അന്വേഷണത്തില്‍ രണ്ടാമത്തെ ദിവസം കുട്ടിയെ എറണാംകുളം ലുലു മാളില്‍ നിന്നും കണ്ടെത്തിയിരുന്നു ്.കുട്ടിയുടെ മൊഴിയില്‍ രണ്ടു പേര്‍ കുട്ടിയെ ലൈംഗികമായി പീഢിപ്പിച്ചതായി പറയുകയും എന്നാല്‍ അവരുടെ യാതൊരു വിവരവും ലഭിച്ചിരുന്നില്ല.തുടര്‍ന്നാണ് പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ചെ ഇരുവരേയും പറവൂരില്‍ വെച്ച് ഇരുവരേയും അറസ്റ്റ് ചെയ്യുന്നത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന്റെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ഡിവൈഎസ്പി പി.എം പ്രദീപ്, തേഞ്ഞിപ്പാലം ഇന്‍സ്പക്ടര്‍ എന്‍. ബി ഷൈജു എന്നിവരുടെ നേതൃത്വത്തില്‍ തേഞ്ഞിപ്പലം സബ് ഇന്‍സ്പക്ടര്‍ പി സംഗീത് ,കൊണ്ടോട്ടി ഡാന്‍സാഫ് ടീം അംഗങ്ങളായ സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, കെ അബ്ദുല്‍ അസീസ്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, സഞ്ജീവ് പി, എന്നിവരും എസ്. ഐ സതീഷ് നാഥ്,എ എസ് ഐ രവീന്ദ്രന്‍, വിജേഷ് പി.കെ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top