
തിരുവനന്തപുരം : സഹോദരന്റെ സ്‌കൂള്‍ ബസ് തട്ടി നെയ്യാറ്റികരയില്‍ രണ്ടര വയസ്സുകാരന്‍ മരിച്ചു. കുറ്റിയാണിക്കാട് സ്വദേശി അനീഷ്- അശ്വതി ദമ്പതികളുടെ മകന്‍ വിഘ്‌നേഷാണ് മരിച്ചത്.
സഹോദരനെ വീട്ടിലിറക്കി മടങ്ങുകയായിരുന്ന സ്‌കൂള്‍ ബസ് തട്ടിയാണ് അപകടമുണ്ടായതെന്നാണ് ബന്ധുക്കള്‍ വിശദീകരിച്ചത്. കുട്ടിയുടെ അമ്മയാണ് അപകട വിവരം മറ്റുള്ളവരെ അറിയിച്ചത്. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം ഇപ്പോള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



