ഇരട്ട കുട്ടികളുടെ ആദ്യ ദീപാവലി; ആശംസകള്‍ നേര്‍ന്ന് താരദമ്പതികള്‍

ഇന്ന് ലോകം മുഴുവന്‍ ദീപാവലി ആഘോഷിക്കുകയാണ്. ദീപാവലി ആശംസകള്‍ നേര്‍ന്നുകൊണ്ട് താരദമ്പതികള്‍ നടി നയന്‍താരയും വിഘ്‌നേഷും വീഡിയോ പങ്കുവച്ചു. തങ്ങളുടെ ഇരട്ട കുട്ടികള്‍ക്കൊപ്പമാണ് നയന്‍താരയും വിഘ്‌നേഷും ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

‘എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍. കഠിനമായി പ്രാര്‍ത്ഥിക്കുക, കഠിനമായി സ്‌നേഹിക്കുക! സ്‌നേഹം മാത്രമാണ് നമുക്ക് ഓരോരുത്തര്‍ക്കും വേണ്ടത്… സ്‌നേഹമാണ് ഈ ജീവിതത്തെ മനോഹരവും സമൃദ്ധവുമാക്കുന്നത്! ദൈവത്തില്‍ വിശ്വസിക്കുക. സ്‌നേഹത്തില്‍ വിശ്വസിക്കുക. നന്മയില്‍ പ്രകടമാക്കുന്നതില്‍ വിശ്വസിക്കുക, പ്രപഞ്ചം എല്ലായ്‌പ്പോഴും എല്ലാം മനോഹരമാണെന്ന് ഉറപ്പാക്കുന്നു’, എന്ന കുറിപ്പോടെയാണ് വിഘ്‌നേഷ് ശിവന്‍ വീഡിയോ പങ്കുവച്ചത്. പിന്നാലെ ആരാധകരും ഇരുവര്‍ക്കും ആശംസകളുമായി രംഗത്തെത്തി.

ഒക്ടോബര്‍ 9നാണ് തങ്ങള്‍ മാതാപിതാക്കളായ വിവരം നയന്‍താരയും വിഘ്‌നേഷും അറിയിച്ചത്. പിന്നാലെ നിരവധി പേര്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചു കൊണ്ട് രംഗത്തെത്തി. എന്നാല്‍ താരദമ്പതികളുടെ വാടക ഗര്‍ഭധാരണം വിവാദമായി. വാടക ഗര്‍ഭധാരണത്തിന്റെ ചട്ടങ്ങള്‍ താരങ്ങള്‍ ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു. നാല് മാസം മുമ്പ് വിവാഹിതരായ ദമ്പതിമാര്‍ക്ക് വാടക ഗര്‍ഭധാരണം നടത്താമോ എന്നതായിരുന്നു വിവാദമായത്. ഇതിനിടയില്‍ തങ്ങള്‍ 6 വര്‍ഷം മുന്‍പ് വിവാഹം രജിസ്റ്റര്‍ ചെയ്തതായി നയന്‍താര വെളിപ്പെടുത്തി. കഴിഞ്ഞ ഡിസംബറിലാണ് വാടക ഗര്‍ഭധാരണത്തിനുള്ള നടപടികള്‍ ആരംഭിച്ചതെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ താര ദമ്പതികള്‍ വെളിപ്പെടുത്തിയിരുന്നു. വിവാഹ റജിസ്റ്റര്‍ രേഖകളും സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിച്ചു. വിവാഹം കഴിഞ്ഞ് ആറു വര്‍ഷം കഴിയാതെ വാടക ഗര്‍ഭധാരണത്തിന് നിലവില്‍ നിയമം അനുവദിക്കുന്നില്ലെന്നാണ് നിയമങ്ങള്‍ പറയുന്നത്. ജൂണ്‍ 9ന് ആയിരുന്നു വിഘ്‌നേഷ് ശിവന്‍ നയന്‍താര എന്നിവരുടെ വിവാഹം. നീണ്ട ഏഴ് വര്‍ഷത്തെ പ്രണയത്തിന് ഒടുവില്‍ ആണ് ഇരുവരും വിവാഹിതരായത്.

 

Share news
error: Content is protected !!
Scroll to Top