Section

malabari-logo-mobile

ഇറാനില്‍ ഇരട്ടസ്ഫോടനം; 70 മരണം; 170 പേര്‍ക്ക് പരുക്ക്

HIGHLIGHTS : Twin blasts in Iran; 70 deaths; 170 people were injured

ടെഹ്റാന്‍: തെക്കൻ ഇറാനിലെ കെർമാനിൽ സ്ഫോടനത്തില്‍ 70 പേര്‍ കൊല്ലപ്പെടുകയും 170ഓളം പേര്‍ക്ക്പരിക്കേല്‍ക്കുകയും ചെയ്തെന്ന് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട കമാൻഡർ ഖാസിം സൊലൈമാനിയുടെ ഖബറിന്സമീപമാണ് സ്ഫോടനം നടന്നതെന്ന് ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഖാസിം സൊലൈമാനിയുടെസ്മരണയ്ക്കായി നടന്ന ചടങ്ങിനിടെയാണ് സ്ഫോടനം ഉണ്ടായത്. 2020- ബാഗ്ദാദ് വിമാനത്താവളത്തിൽയുഎസ് ഡ്രോൺ ആക്രമണത്തിലാണ് ഇറാന്റെ ഉന്നത കമാൻഡറായിരുന്ന സുലൈമാനി കൊല്ലപ്പെട്ടത്.

ഖബര്‍സ്ഥാനിലേക്ക് പോകുന്ന റോഡിൽ നിരവധി ഗ്യാസ് ക്യാനിസ്റ്ററുകൾ പൊട്ടിത്തെറിച്ചതായി നൂർ ന്യൂസ്അവകാശപ്പെട്ടു. ഭീകരാക്രമണമാണ് നടന്നതെന്ന് കെർമാൻ പ്രവിശ്യയിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾറിപ്പോർട്ട് ചെയ്തു. സുലൈമാനിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് നൂറുകണക്കിന് പേര്‍ ഒത്തുകൂടിയസമയത്താണ് സ്ഫോടനം നടന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!