തിരൂരങ്ങാടിയില്‍ വീട്ടില്‍നിന്നും പന്ത്രണ്ട് പവന്‍ സ്വര്‍ണ്ണം കവര്‍ന്നു

തിരൂരങ്ങാടി:വീട്ടില്‍ മോഷണം പന്ത്രണ്ട് പവന്‍ സ്വര്‍ണ്ണം കവര്‍ന്നു.

പടിക്കല്‍ തെക്കേപടി(ഉറുമി ബസാര്‍) ചൊണെങ്ങല്‍ ഹംസ ഫൈസിയുടെ വീട്ടില്‍നിന്നുമാണ് പന്ത്രണ്ട് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും മോഷണം പോയത്. ആശുപത്രിയിലുള്ള സഹോദരന്റെയടുക്കല്‍ പോയി തിങ്കളാഴ്ച രാത്രി വന്നു കിടന്നതായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ എഴുന്നേറ്റപ്പോഴാണ് വാതില്‍ തുറന്നുകിടക്കുന്നത് കാണപ്പെട്ടത്. തുടര്‍ന്നുള്ള പരിശോധനയിലാണ് മകളുടെയും പേരക്കുട്ടിയുടെയും സ്വര്‍ണ്ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടവിവരമറിയുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top