മലപ്പുറം: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിലേക്ക് മാറി എടപ്പാള്‍ തുയ്യം ജിഎല്‍പി സ്‌കൂളും. ഇനി യൂണിഫോമായി ത്രീഫോര്‍ത്തും ഷര്‍ട്ടുമാണ് നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക്. ഹെഡ്മാസ്റ്റര്‍ കെ സേതുമാധവന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷമാണ് ഈ സര്‍ക്കാര്‍ സ്‌കൂള്‍ തുല്യതയുടെ വേഷത്തിലേക്ക് മാറുന്നത്.
പിടിഎയുടേയും രക്ഷിതാക്കളുടേയും പൂര്‍ണ്ണ പിന്തുണയോടെയാണ് പരിഷ്‌കാരമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. സര്‍ക്കാരിന്റെ യൂണിഫോം വിതരണ പദ്ധതി പ്രകാരം എല്ലാവര്‍ക്കും തുണികള്‍ സ്‌കൂളില്‍ നിന്നും തന്നെ നല്‍കിയിരുന്നു.
ലിംഗ ഭേദമില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു.




