നാദപുരത്ത് മീന്‍പിടിക്കുന്നതിനിടെ യുവാവ് പുഴയില്‍ വീണു മരിച്ചു

കോഴിക്കോട്:മീന്‍പിടിക്കുന്നതിനിടെ യുവാവ് പുഴയില്‍ വീണു മരിച്ചു. പത്തനംതിട്ട വാര്യാപുരത്ത് പുതുവേരിയില്‍ മനോജ്(32)ആണ് മരിച്ചത്.

ഭാര്യാ സഹോദരനൊപ്പം മീന്‍പിടിക്കാന്‍ പോയപ്പോഴാണ് അപകടം സംഭവിച്ചത്. പുഴയില്‍ വീണ മനോജിനെ ഉടനെ ചൊക്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കല്ലാച്ചിയില്‍ വയറിംഗ് ജോലി ചെയ്തുവരികയായിരുന്നു മനോജ്.

തലശ്ശേരി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

Share news
error: Content is protected !!
Scroll to Top