Section

malabari-logo-mobile

വനത്തിനുള്ളില്‍ അതിക്രമിച്ച് കയറി അനധികൃതമായി വീഡിയോ ചിത്രീകരണം; വനിതാ വ്‌ളോഗറെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി വനംവകുപ്പ്

HIGHLIGHTS : Forest department moves to arrest female vlogger

കൊല്ലം: വനത്തില്‍ അതിക്രമിച്ച് കടന്ന് വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ വനിതാ വീഡിയോ വ്‌ളോഗര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി വനം വകുപ്പ്. വ്‌ളോഗര്‍ അമല അനുവിനെ സൈബര്‍ സെല്ലിന്റെ കൂടി സഹായത്തോടെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് അറസ്റ്റിലേക്ക് വനംവകുപ്പിന്റെ നീക്കം.

അന്വേഷണ ഉദ്യോഗസ്ഥര്‍ പുനലൂരിലെ ഫോറസ്റ്റ് നിയമലംഘന കേസുകള്‍ പരിഗണിക്കുന്ന ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കി.

sameeksha-malabarinews

വനത്തില്‍ അതിക്രമിച്ചു കയറുകയും കാട്ടാനകളെ പ്രകോപിപ്പിച്ച് വീഡിയോ ചിത്രീകരിക്കുയും ചെയ്തുവെന്നാണ് യൂട്യൂബര്‍ക്കെതിരായ കേസ്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ അമല അനുവിനെ കാട്ടാന ഓടിച്ചിരുന്നു. 8 മാസം മുമ്പ് മാമ്പഴത്തറ വനമേഖലയിലാണ് വീഡിയോ ചിത്രീകരിച്ചത്. യൂട്യൂബറെ കാട്ടാന ഓടിക്കുന്ന വീഡിയോ വൈറലായതോടെ വനം വകുപ്പ് കേസ് എടുക്കുകയായിരുന്നു.വനത്തിനുള്ളില്‍ ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങള്‍ അമല അനു പകര്‍ത്തിയെന്നാണ് വനം വകുപ്പ് പറയുന്നത്. ഇതിന് പിന്നാലെ വനം വകുപ്പ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!