HIGHLIGHTS : Trump also wins in Arizona
അരിസോണ: അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പുറത്ത്. അരിസോണയിലെ ഫല പ്രഖ്യാപനം കൂടി പൂര്‍ത്തിയായതോടെയാണ് അന്തിമ ചിത്രം തെളിഞ്ഞത്. അരിസോണയും ട്രംപിന് തകര്‍പ്പന്‍ ജയമാണ് കരുതിവച്ചിരുന്നത്. അരിസോണയിലെ അന്തിമ ഫലം കൂടി വന്നതോടെ, ട്രംപിന് മൊത്തം 312 ഇലക്ടറല്‍ വോട്ടുകളായി. കമല ഹാരിസനാകട്ടെ
226 ഇലക്ട്രല്‍ വോട്ടുകള്‍ മാത്രമാണ് മൊത്തത്തില്‍ നേടാനായത്. വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണമാണ് നടന്നതെങ്കിലും അവസാന ചിത്രം തെളിയുമ്പോള്‍ കമലക്ക് കടുത്ത നിരാശയാണ് ഫലം. ആദ്യഘട്ടത്തില്‍ വിജയം പ്രതീക്ഷിച്ച കമലയെ സംബന്ധിച്ചടുത്തോളം 86 വോട്ടുകളുടെ തോല്‍വി വലിയ തിരിച്ചടിയാണ്.
അതേസമയം സര്‍ക്കാര്‍ രൂപീകരണത്തിലെ നിര്‍ണായക തീരുമാനങ്ങളുമായി ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. തന്റെ വൈറ്റ് ഹൗസ് ടീമില്‍ മുന്‍ യു എന്‍ അംബാസഡര്‍ നിക്കി ഹേലിയുണ്ടാകില്ലെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. താത്പര്യം ഇല്ലെന്ന് നേരത്തെ പറഞ്ഞതെന്നാണ് ഹേലിയുടെ പ്രതികരണം. ഇന്ത്യന്‍ വംശജയായ ഹേലി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാന്‍ മത്സരിച്ചിരുന്നു. മുന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയെയും തഴഞ്ഞിട്ടുണ്ട്. മുമ്പ് ഇവരുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രാജ്യത്തിനായുള്ള അവരുടെ സേവനങ്ങള്‍ക്ക് നന്ദിയെന്നും ട്രംപ് എക്‌സില്‍ കുറിച്ചു. ഇരുവരും ആദ്യ ട്രംപ് സര്‍ക്കാരില്‍ സുപ്രധാന ചുമതല വഹിച്ചവരാണ്.
അതിനിടെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയി സൂസി വൈല്‍സിനെ നിയോഗിക്കുമെന്നും ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. നിയുക്ത പ്രസിഡന്റ് ആയ ശേഷമുളള ട്രംപിന്റെ ആദ്യ തീരുമാനമായിരുന്നു സൂസിയുടെ നിയമനം സംബന്ധിച്ച പ്രഖ്യാപനം. അമേരിക്കയുടെ ചരിത്രത്തില്‍ ഈ പദവിയില്‍ എത്തുന്ന ആദ്യ വനിതയാണ് സൂസി. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളായിരുന്നു സൂസി വൈല്‍സ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു