HIGHLIGHTS : 'Nanpakal' heroine Ramya Pandian got married
തമിഴ് നടി രമ്യാ പാണ്ഡ്യന്‍ വിവാഹിതയായി. യോഗ പരിശീലകനായ ലോവല്‍ ധവാനാണ് നടിയുടെ ഭര്‍ത്താവ്. രമ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിവാഹ വീഡിയോകളും ചിത്രങ്ങളും ഏറെ ശ്രദ്ധനേടുകയാണ്. മമ്മൂട്ടി നായകനായി എത്തിയ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് രമ്യ മലയാളികള്‍ക്ക് സുപരിചിതയായത്.
‘ഞങ്ങളുടെ യാത്ര ആരംഭിച്ച ഗംഗയുടെ തീരത്ത് ഞങ്ങളുടെ ആത്മാവുകളെ തമ്മില്‍ ബന്ധിച്ചു. എന്നേക്കും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു’, എന്നാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് രമ്യ കുറിച്ചത്. നിരവധി പേര്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തിരുന്നത്. സുഹൃത്തുക്കള്‍ക്ക് വേണ്ടിയുള്ള വിവാഹ സല്‍ക്കാരം നവംബര്‍15ന് നടക്കും.
തമിഴിലെ ഏറ്റവും വലിയ ഹിറ്റ് ഷോയായ കുക്ക് വിത്ത് കോമാളിയിലൂടെയാണ് രമ്യ ശ്രദ്ധനേടിയത്. കലക്ക പോവത്തു യാരു എന്ന കോമഡി ടെലിവിഷന്‍ ഷോയിലെ വിധികര്‍ത്താവും ആയിരുന്നു. പിന്നാലെയാണ് ബിഗ് ബോസ് തമിഴ് സീസണ്‍ നാലിലെ മത്സരാര്‍ത്ഥിയായി രമ്യ എത്തുന്നത്. ഷോയിലെ ഏക വനിതാ ഫൈനലിസ്റ്റും രണ്ടാം റണ്ണറപ്പും ആയിരുന്നു താരം. ജോക്കര്‍, ആന്‍ ദേവതായ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂര്യയുടെ ടുഡി എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിച്ച ഒരു സിനിമയും സിവി കുമാറിന്റെ തിരുകുമാരന്‍ എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിച്ച ഒരു ചിത്രവും രമ്യയുടേതായി വരാനിരിക്കുന്നുണ്ട്.
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി രചനയും സംവിധാനവും നിര്‍വ്വഹിച്ച മലയാള ചലച്ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ഇതിലൂടെ മലയാളികള്‍ക്കിടയിലും രമ്യ ശ്രദ്ധനേടി. 2023ല്‍ ആയിരുന്നു റിലീസ്. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രം (പെല്ലിശ്ശേരി, ജോര്‍ജ്ജ് സെബാസ്റ്റ്യന്‍ ), മികച്ച നടന്‍ (മമ്മൂട്ടി) എന്നിവയുള്‍പ്പെടെ രണ്ട് അവാര്‍ഡുകള്‍ നേടിയിരുന്നു.
തമിഴ് പരമ്പരാഗത വേഷങ്ങളായിരുന്നു വധൂവരന്മാരുടേത്. ചുവന്ന പട്ടുസാരിയായിരുന്നു രമ്യയുടെ വേഷം. ഓഫ് വൈറ്റ് പട്ട് വേഷ്ടിയും ഷര്‍ട്ടുമായിരുന്നു ലോവല്‍ ധരിച്ചിരുന്നത്. ഞങ്ങളുടെ യാത്ര ആരംഭിച്ച ഗംഗയുടെ തീരത്ത് ഞങ്ങളുടെ ആത്മാവിനെ ബന്ധിച്ചു. എന്നേക്കും അനുഗ്രഹിക്കപ്പെട്ടു എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് രമ്യ കുറിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു