കര്‍ണാടകയില്‍ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 8 പേര്‍ മരിച്ചു

കര്‍ണാടക: ഹാസനില്‍ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ 8 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരുക്കേറ്റു. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കില്‍ ഇടിച്ച് ട്രക്ക് നിയന്ത്രണം വിട്ടതെന്ന് അറസ്റ്റിലായ ഡ്രൈവര്‍ ഭുവനേഷ് പറയുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം ധനസഹായം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

മരിച്ചവരുടെ പേര് വിവരങ്ങള്‍ വ്യക്തമല്ല. യുവാക്കളാണ് മരിച്ചവരില്‍ ഏറെയും. ദേശീയപാത 373 ല്‍ റോഡില്‍ എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ബൈക്കിനെ ഒഴിവാക്കാന്‍ ട്രക്ക് ശ്രമിക്കുന്നതിനിടെയാണ് സംഭവം. അപകടത്തില്‍ ട്രക്ക് ഡ്രൈവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. അപകടത്തില്‍ 5 പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മറ്റ് 3 പേര്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

പരിക്കേറ്റ 25 പേരില്‍ 18 പേരെ ഹാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (HIMS) പ്രവേശിപ്പിച്ചു. ബാക്കി 7 പേരെ വിവിധ സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടത്തെ അനുശോചിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top