മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവാവിനെ എലികടിച്ചത് രണ്ടുതവണ

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിനെ രണ്ടുതവണ എലി കടിച്ചു. ബൈക്കപകടത്തില്‍ പരിക്കേറ്റ് പതിനഞ്ചാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ചല്‍ കരുകോണ്‍ ഇരുവേലിക്കല്‍ രാജ് വിലാസത്തില്‍ രാജേഷ്(27)നെയാണ് എലി കടിച്ചത്.

ഒരാഴ്ച മുന്‍പ് രാജേഷിന്റെ പെരുവിരലില്‍ എലി കടിച്ചിരുന്നു ഇതിന് ചികിത്സ നടത്തിവരുന്നതിനിടെ ഇന്നലെ രാത്രി വീണ്ടും എലി ചെറുവിരലില്‍ കടിക്കുകയായിരുന്നു. കാല്‍ മരവിച്ചിരിക്കുന്നതിനാല്‍ കടിയേറ്റ് യുവാവ് അറിഞ്ഞിരുന്നില്ല. അമ്മ ആശുപത്രിയില്‍ വിവരം പറഞ്ഞതിനെ തുടര്‍ന്ന് മരുന്ന് പുരട്ടുകയും കുത്തിവെപ്പ് എടുക്കുകയും ചെയ്തു.

Share news
error: Content is protected !!
Scroll to Top