പോത്തന്‍കോട് വീണ്ടും സിപിഐഎം-ആര്‍എസ്എസ് സംഘര്‍ഷം

തിരു: പോത്തന്‍കോട് വീണ്ടും സിപിഐഎം ആര്‍എസ്എസ് സംഘര്‍ഷം. പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. വെട്ടേറ്റ പ്രവര്‍ത്തകന്‍ കണ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഘര്‍ഷത്തെ തുടര്‍ന്ന് സിപിഐഎം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. ഇന്നലെ പോത്തന്‍കോട് പ്‌ളാമൂട്ടില്‍ സംഘര്‍മുണ്ടായതിനെ തുടര്‍ന്ന് ഇരുകൂട്ടരും ഹര്‍ത്താല്‍ ആചരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇന്ന് വീണ്ടും സംഘര്‍ഷം ഉണ്ടായത്.

വെള്ളിയാഴ്ച പ്‌ളാമൂട്ടിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു എസ്‌ഐക്കും, രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും, ഒന്നരവയസ്സുള്ള കുട്ടിക്കുംപരിക്കേറ്റിരുന്നു. സംഘര്‍ഷത്തിനിടെ 3 വീടുകളും, ബിജെപി പ്രാദേശിക ഓഫീസും അടിച്ച് തകര്‍ത്തിരുന്നു. അക്രമ സംഭവത്തെ തുടര്‍ന്ന് പോത്തന്‍കോടും പരിസരത്തും കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

 

Share news
error: Content is protected !!
Scroll to Top