Section

malabari-logo-mobile

‘ബി’ നിലവറ തുറക്കുന്നത് എതിര്‍ത്ത് തിരുവിതാംകൂര്‍ രാജകുടുംബം

HIGHLIGHTS : തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ 'ബി' നിലവറ തുറക്കുന്നതിനെതിരെ എതിര്‍പ്പുമായി തിരുവിതാംകൂര്‍ രാജകുടുംബം രംഗത്ത്. മുന്‍പ് ഒന്‍പതു തവണ ...

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കുന്നതിനെതിരെ എതിര്‍പ്പുമായി തിരുവിതാംകൂര്‍ രാജകുടുംബം രംഗത്ത്. മുന്‍പ് ഒന്‍പതു തവണ ‘ബി’ നിലവറ തുറന്നിട്ടുണ്ടെന്ന സുപ്രീംകോടതി വിലയിരുത്തല്‍ തെറ്റാണ്. നിലവറ തുറക്കുന്നതിനെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്നും രാജകുടുംബാംഗങ്ങളായ ആദിത്യവര്‍മയും ലക്ഷ്മി ബായിയും പറഞ്ഞു.

സ്വത്ത് മൂല്യനിര്‍ണയത്തിനായി പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാനാണ് സുപ്രീംകോടതി നിര്‍ദേശം. രാജകുടുംബവുമായി ആലോചിച്ച് ഇതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ അമിക്കസ് ക്യൂറിയോട് നിര്‍ദേശിച്ചെങ്കിലും നിലവറ തുറക്കേണ്ടന്ന നിലപാടില്‍ മാറ്റമില്ലെന്ന് രാജകുടുംബം വ്യക്തമാക്കി.

sameeksha-malabarinews

ബി നിലവറക്ക് രണ്ട് ഭാഗമുണ്ട്. അതിലൊന്ന് മാത്രമാണ് തുറന്നിട്ടുള്ളത്. അതിനാല്‍ ഒന്‍പതു തവണ ബി നിലവറ തുറന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. ഇപ്പോഴത്തെ തലമുറക്ക് അതേ കുറിച്ചറിയില്ല. ബി നിലവറ ഇതുവരെയും തുറക്കാത്തതിന് അതിന്റേതായ കാരണമുണ്ട്. അത്തരം കാര്യങ്ങള്‍ അമിക്കസ് ക്യൂറിയെയും സുപ്രീംകോടതിയെയും ബോധ്യപ്പെടുത്തുംമെന്നും അവര്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!