Section

malabari-logo-mobile

വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകരുടെ ആക്രമണം; ജഡ്‌ജിമാര്‍ അന്വേഷണത്തിന്‌ തിരുവനന്തപുരത്ത്‌

HIGHLIGHTS : തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നേരെ ഉണ്ടായ ആക്രമ സഭവങ്ങളെ പറ്റി അന്വേഷിക്കാന്‍ ഹൈക്കോടതിയ...

lawyers-attackതിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നേരെ ഉണ്ടായ ആക്രമ സഭവങ്ങളെ പറ്റി അന്വേഷിക്കാന്‍ ഹൈക്കോടതിയിലെ രണ്ടു മുതിര്‍ന്ന ജഡ്‌ജിമാര്‍ തിരുവനന്തപുരത്തെത്തി. വഞ്ചിയൂര്‍ കോടതി വളപ്പില്‍ അഭിഭാഷകരുടെ ആക്രമണത്തില്‍ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകരെ അവര്‍ സന്ദര്‍ശിക്കും. മാധ്യമ സംഘടനാ നേതാക്കളുമായും അവര്‍ ചര്‍ച്ചയും നടത്തും. സുപ്രീംകോടതി ജഡ്ജി കുര്യന്‍ ജോസഫ് നിര്‍ദേശിച്ചതനുസരിച്ചാണ് ജഡ്ജിമാരായ പി എന്‍ രവീന്ദ്രന്‍, പി ആര്‍ രാമചന്ദ്രമേനോന്‍ എന്നിവര്‍ തിരുവനന്തപുരത്തെത്തിയത്.

അതിനിടെ ഹൈക്കോടതി പരിസരത്തും തിരുവനന്തപുരം ജില്ലാ കോടതി വളപ്പിലും മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരെ അനുകൂലിച്ച മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ അഭിഭാഷക അസോസിയേഷന്‍. അഞ്ച് മുതിര്‍ന്ന അഭിഭാഷകര്‍ക്ക്   കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ അസോസിയേഷന്‍ തീരുമാനിച്ചു. മുതിര്‍ന്ന അഭിഭാഷകരായ സെബാസ്റ്റ്യന്‍ പോള്‍, കാളീശ്വരം രാജ്, സിപി ഉദയഭാനു,എ ജയശങ്കര്‍, ശിവന്‍ മഠത്തില്‍, വി വി നന്ദഗോപാല്‍, സംഗീതാ ലക്ഷ്മണന്‍  എന്നിവര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുക.

sameeksha-malabarinews

ഹൈക്കോടതി പരിസരത്ത് ബുധനാഴ്ചയുണ്ടായ അക്രമത്തെ വിമര്‍ശിച്ച് ഇവര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവരുടെ നിലപാട് മറ്റ് അഭിഭാഷകര്‍ക്ക് ക്ഷീണമുണ്ടാക്കിയെന്ന് കാട്ടിയാണ് നടപടിക്ക് ഒരുങ്ങുന്നത്.

തിരുവനന്തപുരത്ത് വഞ്ചിയൂര്‍ കോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകര്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. മീഡിയാ റൂം പൂട്ടിയ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിച്ച് പോസ്റ്ററുകളും പതിച്ചിരുന്നു. കല്ലും മദ്യകുപ്പികളും ട്യൂബ്‌ലൈ‌റ്റും കൊണ്ടാണ് അഭിഭാഷകര്‍ ആക്രമിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!