ഐഡന്റിറ്റിയില്‍ ടൊവിനോയ്‌ക്കൊപ്പം നായികയായി തൃഷ

കൊച്ചി: ടൊവിനോ നായകനായി അഖില്‍ പോള്‍ – അനസ് ഖാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ഐഡന്റിറ്റിയില്‍ നായികയായി തൃഷ എത്തുന്നു. തൃഷ ചിത്രത്തിലെ ലീഡ് റോള്‍ ചെയ്യുന്നു എന്ന പോസ്റ്റര്‍ നടന്‍ ടൊവിനോ തന്നെ പങ്കിട്ടു.

ടൊവിനോയെ നായകനാക്കി ഫോറന്‍സിക് എന്ന ചിത്രമൊരുക്കിയ
പ്രേക്ഷകരുടെ പ്രതീക്ഷകരായ ഇരട്ട സംവിധായകര്‍ അഖില്‍ പോള്‍- അനസ് ഖാന്‍ എന്നിവരുടെ രണ്ടാമത്തെ ചിത്രമാണ് ഇത്. ചിത്രത്തില്‍ മഡോണ സെബാസ്റ്റ്യന്‍ ആണ് മറ്റൊരു നായിക. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്തും സെഞ്ച്വറി കൊച്ചുമോനും ചേര്‍ന്നാണ് നിര്‍മ്മാണം. 50 കോടിയില്‍ പരം മുതല്‍മുടക്കില്‍ നാല് ഭാഷകളിലായി വമ്പന്‍ ക്യാന്‍വാസിലാണ് ചിത്രമൊരുങ്ങുന്നത്. സെപ്റ്റംബര്‍ 23 ന് ചിത്രീകരണം ആരംഭിക്കും. കൊച്ചി, ബംഗളൂരു, മൌറീഷ്യസ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

തമിഴ് നായികമാരില്‍ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് തൃഷ കൃഷ്ണന്‍. രണ്ടായിരത്തിന്റെ തുടക്കം മുതലിങ്ങോട്ട് തൃഷ അഭിനയിച്ച 96, പൊന്നിയിന്‍ സെല്‍വന്‍ തുടങ്ങിയ ചിത്രങ്ങള്‍ മലയാളികള്‍ സ്വീകരിച്ചവയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top