ത്രിപുര: മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് രാജിവച്ചു. ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയതായി ബിപ്ലവ് കുമാര്‍ അറിയിച്ചു. പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് രാജി എന്നാണ് സൂചന. ബിപ്ലവിന്റെ ഭരണരീതികളിലും ചില വിവാദ പ്രസ്താവനകളിലും ബിജെപി നേതൃത്വം അതൃപ്തിയിലായിരുന്നു.
2018-ല്‍ മാണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സിപിഎം സര്‍ക്കാരിനെ പരാജയപ്പെടുത്തിയാണ് ബിജെപി ത്രിപുരയില്‍ ഭരണം പിടിച്ചത്. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയ ബിപ്ലവിന്റെ പ്രവര്‍ത്തനം മുഖ്യമന്ത്രിയെന്ന നിലയില്‍ ദേശീയ നേതൃത്വത്തിന്റെ മതിപ്പ് പിടിച്ചു പറ്റാനായില്ല.
ഇന്ന് വൈകിട്ട് ബിജെപിയുടെ നിയമസഭാ കക്ഷിയോഗം അഗര്‍ത്തലയില്‍ ചേരുന്നുണ്ട്. അടുത്ത മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഈ യോഗത്തില്‍ തീരുമാനമാകും.




