നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ സ്ഥാപിച്ചു

പരപ്പനങ്ങാടി: സ്ത്രീ സൗഹൃത ക്യാമ്പസും ഓഫീസും ആക്കുന്നതിന്റെ ഭാഗമായും, ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന്റെ ഭാഗമായും നഗരസഭയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും നാപ്കിന്‍ വെന്ഡിങ് മെഷീനുകളും ഡിസ്‌ട്രോയറും സ്ഥാപിച്ചു. ഉദ്ഘാടനം എസ് എന്‍ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്‍ നിവ്വഹിച്ചു.

പ്രസ്തുത ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ ഷഹര്‍ബാന്‍ അധ്യക്ഷത വഹിച്ചു, ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് പദ്ധതി വിശദീകരിച്ചു.

വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി വി മുസ്തഫ, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ സീനത്ത് ആലിബാപ്പു, ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ മുഹ്‌സിന, കൗണ്‍സിലര്‍ ഫൗസിയ സിറാജ്, സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ജാസ്മിന്‍, ഹെഡ്മിസ്ട്രസ് ബെല്ല ജോസ്, ആരോഗ്യ വിഭാഗം ജീവനക്കാരായ ബൈജു, ഷമീര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

Share news
error: Content is protected !!
Scroll to Top