Section

malabari-logo-mobile

മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു

HIGHLIGHTS : Triple lockdown withdrawn in Malappuram

മലപ്പുറം: മലപ്പുറത്ത് നിലനിന്നിരുന്ന ട്രിപ്പിള്‍ ലോക്കഡൗണ്‍ പിന്‍വലിച്ചു. തിങ്കളാഴ്ച മുതല്‍ മറ്റ് ജില്ലകളിലേതുപോലെ ലോക്ക് ഡൗണ്‍ മാത്രമായിരിക്കും ജില്ലയില്‍ ഉണ്ടായിരിക്കുക. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

ജില്ലയിലെ ടിപിആര്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചിരിക്കുന്നത്. അതേസമയം സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ജൂണ്‍ ഒമ്പത് വരെ നീട്ടി.

sameeksha-malabarinews

മലപ്പുറം, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ട്രിപ്പില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്. മലപ്പുറം ഒഴികെയുള്ള ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നേരത്തെ പിന്‍വലിച്ചിരുന്നു. ഞായറാഴ്ചകഴില്‍ മലപ്പുറത്ത് ഏര്‍പ്പെടുത്തിയിരുന്ന അധിക നിയന്ത്രണം അതുപോലെ തുടരും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കില്ല.

അതേസമയം സംസ്ഥാനത്ത് കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടി. ഇളവുകള്‍ സംബന്ധിച്ച തീരുമാനം കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ എത്തിയാല്‍ മാത്രമേ നിയന്ത്രണങ്ങള്‍ ഇളവു ചെയ്യാവൂ എന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ നിലപാട്. ഇന്നലത്തെ കണക്ക് പ്രകാരം 16.4 ആണ് ടിപിആര്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!