നവജീവന്‍ വായനശാല വി.സാംബശിവന്‍ അനുസ്മരണ ചടങ്ങില്‍ തൃക്കുളം കൃഷ്ണന്‍കുട്ടിയെ ആദരിച്ചു

പരപ്പനങ്ങാടി: നവജീവന്‍ വായനശാലയുടെ വനിതവേദി വി.സാംബശിവന്‍ അനുസ്മരണം സംഘടിപ്പിച്ചു. കെ. ശീതള അനുസ്മരണ പ്രഭാഷണം നടത്തി.
ചടങ്ങില്‍ കാഥികന്‍ തൃക്കുളം കൃഷ്ണന്‍കുട്ടിയെ മുതിര്‍ന്ന പൊതുപ്രവര്‍ത്തകനായ സി.കെ.ബാലന്‍ പൊന്നാട അണിയിച്ചും സ്‌നേഹോപഹാരം നല്‍കിയും ആദരിച്ചു.

വനിതവേദി പ്രസിഡണ്ട് കെ.സഞ്ജന അധ്യക്ഷത വഹിച്ച ചടങ്ങില്‍ വായനശാല പ്രസിഡണ്ട് സനില്‍ നടുവത്ത് സെക്രട്ടറി എം.പ്രഭാകരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.കെ.പ്രേമകുമാരി സ്വാഗതവും കെ.പി അശ്വതി നന്ദിയും പറഞ്ഞു.

തുടര്‍ന്ന് എം.ശോഭന കഥാപ്രസംഗം അവതരിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top