Section

malabari-logo-mobile

മുഖത്തെ ചുളിവുകള്‍… ഇനി ആശങ്കവേണ്ട;നൂതന ചികിത്സാരീതി പരിചയപ്പെടാം

HIGHLIGHTS : High Intensity Focused Ultrasound

ഡോ. നസ്രിന്‍ അബൂബക്കര്‍(MBBS,MS,DNB)കണ്‍സള്‍ട്ടന്റ് ഗൈനക്കോളജസിറ്റ് എഴുതുന്നു

കോസ്മെറ്റിക് ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ട്ടിച്ച ഒന്നാണ്
HIFU(High Intensity Focused Ultrasound). പ്രായമാകുന്നതിനനുസരിച്ച്, ചിലർക്ക് പ്രായമാകുന്നതിന് മുൻപ് തന്നെ
മുഖത്തെ ചർമ്മം തൂങ്ങി മുഖത്തിന്റെ ആകൃതിയിൽ മാറ്റം വരാൻ തുടങ്ങുന്നു.
ഈ അവസ്ഥയ്ക്ക് ഏറ്റവും ഫലപ്രദമായ പ്രതിവിധിയാണ് HIFU .

sameeksha-malabarinews
ഡോ.നസ്രിന്‍ അബൂബക്കര്‍
ഡോ.നസ്രിന്‍ അബൂബക്കര്‍

1. മുഖത്ത് ചുളിവുകൾ വരുന്നതെന്തുകൊണ്ട്.
 പ്രായം കൂടുന്നതിനനുസരിച്ച് ചർമ്മത്തിലെ കോശങ്ങൾക്ക് അയവ്
വരുന്നു.
 തുടർച്ചയായ സൂര്യപ്രകാശം ചർമ്മത്തിൽ ചുളിവുകളും പാടുകളും
ഉണ്ടാക്കുന്നതിന് ഒരു പ്രധാന കാരണമാണ്.
 പാരമ്പര്യവും ചർമ്മത്തിന്റെ ആരോഗ്യത്തിൽ ഒരു പ്രധാന പങ്ക്
വഹിക്കുന്നു.
 സമീകൃത ആഹാരം ചിട്ടയായ വ്യായാമത്തോട് കൂടിയുള്ള ജീവിത
ശൈലി, മാനസികമായ സമ്മർദ്ദങ്ങൾ ശരിയായ രീതിയിൽ തരണം
ചെയ്യൽ എന്നിവ ചർമ്മ സംരക്ഷണത്തിന്റെ ആണിക്കല്ലാണ്.

2. എന്തുകൊണ്ടാണ് ചിലരിൽ പ്രായമാകുന്നതിന് മുൻപ് തന്നെ ചർമ്മം
തൂങ്ങുന്നത്?
ഇന്നത്തെ കാലഘട്ടത്തിൽ ചിട്ടയില്ലാത്ത ജീവിത ശൈലി, സ്ട്രെസ് എന്നിവ നമ്മെ
30-40 വയസ്സിനുള്ളിൽ തന്നെ ചർമ്മം കൊണ്ട് പ്രായക്കാരാക്കുന്നു.

3. എന്തെല്ലാമാണ് ഇത്തരത്തിലുള്ള ചർമ്മ പ്രശ്നങ്ങൾക്കുള്ള പ്രതിവിധികൾ?
 ജീവിത ശൈലിയിലുള്ള മാറ്റങ്ങൾ വെള്ളം പഴവർഗ്ഗങ്ങൾ എന്നിവ
ധാരാളമായി ആഹാരത്തിൽ ഉൾപെടുത്തുക.
 പുകവലി ഉപേക്ഷിക്കുക.
 ചിട്ടയായ വ്യായാമം.
 സൺസ്‌ക്രീൻ ക്രീം ഉപയോഗിക്കൽ.
 സ്ട്രെസ് ഒഴിവാക്കൽ.
 ശാസ്ത്രീയമായ ചികിത്സാരീതികൾ അവലംബിക്കൽ.

4. HIFU ചികിത്സ?
High Intensity Focused Ultrasound എന്ന ചികിത്സ Face Lift ചെയ്യുന്നതിന്
സഹായിക്കുന്നു. ഈ Ultrasound Energy നമ്മുടെ ത്വക്കിലൂടെ ഇറങ്ങി ചെന്ന്
പുതിയ Collagen ഉത്പാദിപ്പിക്കുന്നു
5. മുഖത്ത് HIFU ചികിത്സ എന്തൊക്കെ മാറ്റങ്ങളുണ്ടാക്കുന്നു ?
 മുഖത്തെ ചുളിവുകൾ നീക്കൽ
 മുഖത്തെ കുഴികൾ ചെറുതാക്കൽ
 മുഖത്തെ ചർമ്മത്തിന്റെ നിറം, Texture , ഇലാസ്റ്റിസിറ്റി എന്നിവ കൂട്ടൽ

HIFU തികച്ചും വേദനാരഹിതവും നമുക്ക് OP യിൽ ഡോക്ടറെ കണ്ട്‌ വരുന്നത്
പോലെ അരമുക്കാൽ മണിക്കൂറിൽ ചികിത്സ തീർത്ത് തിരിച്ച്
വരാവുന്നതുമാണ്.

(ലേഖിക പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ആണ്. ഈ ഹോസ്പിറ്റലില്‍ ഈ ചികിത്സ ലഭ്യമാണ്.)

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!