HIGHLIGHTS : Senior fish farmer of the district was felicitated on Fisherman's Day

താനാളൂരിലെ 90 വയസ്സ് പിന്നിട്ട നെല്ലിക്കോട് പപ്പന്‍ എന്ന കര്‍ഷകനെയാണ് ആദരിച്ചത്. കഴിഞ്ഞ 10 വര്‍ഷത്തിലധികമായി തന്റെ പുരയിടത്തിലെ 25 സെന്റ് വിസ്തൃതിയുള്ള കുളത്തിലാണ് അദ്ദേഹം മത്സ്യകൃഷി ചെയ്യുന്നത്.
താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക ടീച്ചര്‍ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. വാര്‍ഡംഗം പി ഷണ്മുഖന്‍, ഫിഷറീസ് കോഡിനേറ്റര്‍ കെ.അലീന, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരായ ഒ.പി സുരഭില ബാലകൃഷ്ണന്‍, കെ.രേഷ്മ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

സുസ്ഥിരമായ മത്സ്യസമ്പത്തും ആരോഗ്യകരമായ ആവാസവ്യവസ്ഥകളും ഉറപ്പു വരുത്തുന്ന രീതിയില്‍ മത്സ്യവിഭവങ്ങളെ കൈകാര്യം ചെയ്യുന്ന വിധത്തില്‍ രാജ്യം വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും അതിലേക്ക് ശ്രദ്ധ ക്ഷണിക്കാനുമാണ് പ്രധാനമായും ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.