
കുറ്റിപ്പുറം :കോട്ടയം പാലയില്‍ വച്ചു നടന്ന നാല്‍പതാമത് സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായിക മേളയില്‍ ജൂനിയര്‍ വിഭാഗം ജാവലില്‍ ത്രോയില്‍ മീറ്റ് റെക്കോര്‍ഡോടെയും ,ഡിസ്‌ക്കസ് ത്രോയിലുമായി ഇരട്ട സ്വര്‍ണ്ണം നേടിയ കുറ്റിപ്പുറം ഗവ: ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ ഒന്‍പതാ ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ്‌സയാന്‍ .കെ ക്ക് ആദരവ് ഒരുക്കി പി ടി എ
ചടങ്ങില്‍ സ്‌കൂള്‍ സൂപ്രണ്ട് ജയപ്രസാദ് പി അധ്യക്ഷത വഹിച്ചു. അനുമോദന സദസിന്റെ ഉദ്ഘാടനവും സമ്മാനവിതരണവും ഗിരീഷ് കെ
(Athletic Coach , ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തിരുനാവായ ) നിര്‍വ്വഹിച്ചു . ചടങ്ങില്‍ മുഹമ്മദ് ഹര്‍ഷാദ് സംബന്ധിച്ചു.
പരിശീലകന്‍ രാഹുല്‍ പി യെ ചടങ്ങില്‍ ആദരിച്ചു. സ്‌കൂള്‍ തല കലാ കായിക ടെക് ഫെസ്റ്റ് മേളകളില്‍ വിജയികളായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. പി.ടി.എ വൈസ് പ്രസിഡണ്ട് രാജന്‍ സി.പി സ്വാഗതവും, സ്‌പോട്‌സ് കണ്‍വീനര്‍ സിദ്ധാര്‍ത്ഥന്‍ ടി.ടി നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




