വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ കെ.എസ്.ഇ.ബി ഓഫീസ് മാര്‍ച്ച് നടത്തി, മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് യൂത്ത്ലീഗ്

HIGHLIGHTS : KSEB office marches against electricity tariff hike, Youth League burns effigy of Chief Minister

careertech

തിരൂരങ്ങാടി: വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവിനെതിരെ തിരൂരങ്ങാടി കെ.എസ്.ഇ.ബി ഓഫീസിലേക്ക് മുസ്ലിംലീഗ്, യൂത്ത്ലീഗ് കമ്മിറ്റികള്‍ മാര്‍ച്ച് നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ കോലവുമേന്തി ചന്തപ്പടി എല്‍.പി സ്‌കൂള്‍ പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് കെഎസ്.ഇ.ബി ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു. പ്രവര്‍ത്തകരും പൊലീസും ഉന്തും തള്ളും അരങ്ങേറി.

റഫീഖ് പാറക്കലിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധ സമരം മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ കുഞ്ഞിമരക്കാര്‍ ഉദ്ഘാടനം ചെയ്തു.
മുസ്ലിം യൂത്ത്ലീഗ് ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രതിഷേധത്തില്‍ എ.കെ മുസ്തഫ, യു.കെ മുസ്തഫ മാസ്റ്റര്‍, യു.എ റസാഖ്, എം അബ്ദുറഹ്‌മാന്‍ കുട്ടി, ഊര്‍പ്പായി മുസ്തഫ, കെ ബാവ, പി.എം.എ ജലീല്‍, സി.എച്ച് അയ്യൂബ്ബ്, ഉള്ളാട്ട് ഇസ്സു ഇസ്മായീല്‍, മുസ്തഫ വെന്നിയൂര്‍, അയ്യൂബ് താലപ്പില്‍, റിയാസ് തോട്ടുങ്ങല്‍, കെ.പി ഗഫൂര്‍, സി.എച്ച് അബൂബക്കര്‍ സിദ്ധീഖ് എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!