HIGHLIGHTS : Krishnan seeks help for elderly care
76-വയസ്സുള്ള കടലുണ്ടി മണ്ണൂര്‍ സ്വദേശി കൃഷ്ണനും ഭാര്യ രാധയും നിത്യ രോഗികളാണ്. അഞ്ച് വര്‍ഷമായി ഇരു കാലുകള്‍ക്കും സെല്ലുലൈറ്റിസ്
ബാധിച്ച കൃഷ്ണന് വീട്ടിലെ കൂട്ട് സ്റ്റീവന്‍സ്-ജോണ്‍സണ്‍ രോഗം ബാധിച്ച ഭാര്യ രാധയാണ്.
രാധയ്ക്ക് ഇരു കണ്ണുകള്‍ക്കും കാഴ്ചയുമില്ല. രണ്ടു പെണ്‍മക്കളുള്ളതില്‍ ഒരാള്‍ വിധവയാണ്. കൃഷ്ണനും ഭാര്യയ്ക്കും കൂടി പ്രതിമാസം 2700 രൂപ മരുന്ന് വാങ്ങാന്‍ മാത്രം വേണം. ഈ ഒരു അവസ്ഥയിലാണ് വയോജന സംരക്ഷണ സഹായം തേടി കൃഷ്ണന്‍ അദാലത്തില്‍ എത്തിയത്.
വയ്യാതെ സദസിന്റെ മുന്‍നിരയില്‍ ഇരുന്ന കൃഷ്ണന്റെ അടുത്തേക്ക് മന്ത്രി പി എ മുഹമ്മദ് റിയാസ് എത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വിഷയം പരിശോധിച്ച ശേഷം സഹായിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി.
വാര്‍ദ്ധക്യകാല പെന്‍ഷന്‍ മാത്രമാണ് നിലവില്‍ കൃഷ്ണന്‍-രാധ ദമ്പതികള്‍ക്ക് കിട്ടുന്നത്.
വളരെ പ്രതീക്ഷയോടെയാണ് താന്‍ അദാലത്ത് നടക്കുന്ന പി കൃഷ്ണപിള്ള സ്മാരക ഹാള്‍ വിടുന്നതെന്നും ജോലി ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലാണ് വയസുകാലത്ത് ആശ്വാസം തേടി സര്‍ക്കാരിനെ സമീപിച്ചതെന്നും കൃഷ്ണന്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു