ലതാമങ്കേഷ്‌കറിന് ശ്രദ്ധാഞ്ജലി

താനൂര്‍: കെ പുരം വി ആര്‍ നായനാര്‍ സ്മാരക ഗ്രന്ഥാലയം ലതാമങ്കേഷ്‌കറിന് ശ്രദ്ധാഞ്ജലിയും പഞ്ചായത്ത് തല വായന മത്സര വിജയികള്‍ക്ക് സമ്മാനം വിതരണവും നടത്തി.

പ്രശസ്ത ഗായിക ആബിദ റഹ്മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ആബിദ റഹ്മാനെ പൊന്നാട അണിയിച്ച് ആദരിച്ചു. സി മുഹമ്മദ് ഷാഫി സ്വാഗതവും പി ശങ്കരന്‍ മാഷ് അദ്ധ്യക്ഷതയും വഹിച്ചു.

രാധ മാമ്പറ്റ, ആര്‍ടിസ്റ്റ് ഇഖ്ബാല്‍ താനൂര്‍, വി വി സത്യാനന്ദ, കൃഷ്ണരാജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ടി പി രമേഷ് നന്ദി പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top