ചെങ്കോട്ട അക്രമണ കേസിലെ പ്രതി, പഞ്ചാബി നടന്‍ സിദ്ദു വാഹനാപകടത്തില്‍ മരിച്ചു

ന്യൂഡല്‍ഹി: പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു(37) കാറപകടത്തില്‍ മരിച്ചു. ഹരിയാനയിലെ സോനിപത്തില്‍ കുണ്ടലി- മനേശ്വര്‍- പല്‍വാല്‍ എക്സ്പ്രസ് ഹൈവേയില്‍ ഒന്‍പത് മണിയോടയുണ്ടായ അപകടത്തിലാണ് മരണം.

നടന്‍ സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. ഡല്‍ഹിയില്‍ നിന്നും പഞ്ചാബിലെ ഭട്ടിന്‍ഡയിലേക്ക് യാത്ര ചെയ്യുകയായിരുന്നു സിദ്ദു. കാറിലുണ്ടായിരുന്നു സുഹൃത്തിന് പരുക്കേറ്റു.

2021ലെ ചെങ്കോട്ട ആക്രമണത്തില്‍ പ്രതിയാണ് സിദ്ദു. കര്‍ഷക പ്രക്ഷോഭത്തോട് അനുബന്ധിച്ച് റിപ്പബ്ലിക്ക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ പരേഡിനിടെ ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയത് സിദ്ദുവായിരുന്നു. പ്രതിഷേധത്തിലുള്ള കര്‍ഷകരെ അക്രമത്തിന് പ്രേരിപ്പിച്ചെന്ന കുറ്റത്തിന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്‍പതിന് സിദ്ദുവിനെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ജാമ്യത്തിലായിരുന്നു സിദ്ദു.

Share news
error: Content is protected !!
Scroll to Top