കോഴിക്കോട്: നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു വീട് തകര്‍ന്നു. താമരശ്ശേരി ചുങ്കം ജംഗ്ഷനോട് ചേര്‍ന്ന് മുക്കം റോഡില്‍ അത്തായക്കണ്ടം വിച്ചിയാലിയുടെ മകന്‍ റഫീഖിന്റെ വീടിന് മുകളിലാണ് റോഡ് നവീകരണ കരാറുകാരായ ശ്രീ ധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ലോറി മറിഞ്ഞത്. വീട്ടില്‍ താമസക്കാര്‍ ഉണ്ടായിരുന്നില്ല. അതു കൊണ്ട് വന്‍ അപകടമാണ് ഒഴിവായത്.
ഇന്നലെ പുലര്‍ച്ചയോടെയായിരുന്നു അപകടം. വീട്ടല്‍ വാടകക്ക് താമസിച്ചിരുന്ന കുടുംബം കഴിഞ്ഞ ദിവസമാണ് ഇവിടെ നിന്നും താമസം മാറ്റിയത്.
മുക്കം ഭാഗത്ത് നിന്ന് ചുങ്കം ചെക്ക് പോസ്റ്റിനു സമീപത്തെ ടാര്‍ മിക്‌സിങ് യൂനിറ്റിലേക്ക് വരികയായിരുന കാലി ടിപ്പറാണ് അപകത്തില്‍പ്പെട്ടത്. വീട് പൂര്‍ണമായും തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.





