ചമ്പാരനില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്തനിലയില്‍

മോത്തിഹാരി: ബീഹാറില്‍ ചമ്പാരന്‍ സത്യാഗ്രഹം ആരംഭിച്ച സ്ഥലത്തിന് സമീപം സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിച്ച നിലയില്‍. ഞായറാഴ്ച രാത്രിയാണ് ചര്‍ക്ക പാര്‍ക്കിലെ ഗാന്ധി പതിമ കേടുപാടുകള്‍ വരുത്തി നിലത്ത് തള്ളിയ നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി പ്രദേശത്ത് മതപരമായ മുദ്രാവാക്യങ്ങള്‍ കേട്ടെന്ന റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇത് തീവ്ര വലതുപക്ഷ സംഘടനകളുടെ പങ്കാളിത്തം സൂചിപ്പിക്കുന്നതാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.

പോലീസ് അന്വേഷണം നടത്തിവരികയാണെന്നും പ്രതിമ നശിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഈസ്റ്റ് ചമ്പാരന്‍ ജില്ലാ കളക്ടര്‍ ശിര്‍ഷാത് കപില്‍ അശോക്
പറഞ്ഞു. പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാര്‍ക്കിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. പ്രതിമയുടെ പുനഃസ്ഥാപനം ജില്ലാ ഭരണകൂടത്തിന്റെ മേല്‍നേട്ടത്തില്‍ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിര്‍ബന്ധിത ഇന്‍ഡിഗോ പ്ലാന്റേഷനെതിരെ 1917-ല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ മഹാത്മാഗാന്ധി ആരംഭിച്ച ആദ്യത്തെ സത്യാഗ്രഹ പ്രസ്ഥാനമായിരുന്നു ചമ്പാരന്‍ സത്യാഗ്രഹം.

Share news
error: Content is protected !!
Scroll to Top