ഭൂമിക്ക് തണലേകാന്‍ മാലാഖ കുട്ടികളും

പരപ്പനങ്ങാടി:ലോക പരിസ്ഥിതി ദിനത്തില്‍ ഭൂമിയിലെ കൂടെപ്പിറപ്പുകള്‍ക്ക് തണലേകാന്‍ പരപ്പനങ്ങാടി വീ കാന്‍ ക്ലബ്ബിലെ മാലാഖ കൂട്ടികളും വൃക്ഷ തൈകള്‍ നട്ടു പരിസ്ഥിദിനം ആഘോഷിച്ചു. എല്ലാ ഞായറാഴ്ചകളിലും പരപ്പനങ്ങാടി ആന്‍ഫീല്‍ഡ് ടര്‍ഫില്‍ വെച്ച് നടന്ന് വരുന്ന വിഭിന്നശേഷി കുട്ടികളുടെ കായികപരവും കലാപരവുമായുള്ള കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായുള്ള പരപ്പനങ്ങാടി വീകാന്‍ ക്ലബ്ബിലെ 30 ഓളം മാലാഖ കുട്ടികളാണ് തങ്ങള്‍ക്ക് സുഹൃത്തുക്കള്‍ നല്‍കിയ തൈകള്‍ നട്ടത്.

വ്യത്യസ്ത രീതിയിലാണ് ക്ലബ്ബ് ഭാരവാഹികള്‍ കുട്ടികള്‍ക്ക് തൈകള്‍ നല്‍കിയത്. വീട്ടില്‍ നിന്നും കൊണ്ടുവന്ന തൈകള്‍ നറുക്കെടുപ്പിലൂടെ സുഹൃത്തിന് കൈമാറി വീട്ടില്‍ എത്തിയതിന് ശേഷം നട്ട തൈകളുടെ ഫോട്ടോ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

വികാന്‍ ക്ലബ്ബ് ഭാരവാഹികളായ പ്രജിന ഷിബു, കെ ടി വിനോദ്, നൗഫല്‍ ഇല്ലിയന്‍, രവീന്ദ്രന്‍ , ലക്ഷ്മണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Share news
error: Content is protected !!
Scroll to Top