കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഉണ്ടാക്കി യാത്ര; യൂട്യൂബര്‍ക്കെതിരെ നടപടി

ആലപ്പുഴ: കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ സജ്ജീകരിച്ച് യാത്ര നടത്തിയ യൂട്യൂബര്‍ക്കെതിരെ നടപടി സ്വീകരിച്ച് ആര്‍ടി ഒ. സഞ്ജു ടെക്കിക്കെതിരെയാണ് ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ നടപടിയെടുത്തത്. സഞ്ജുവിനെതിരെ ആറ് വകുപ്പുകള്‍ ചുമത്തി. വണ്ടിയുടെ ആര്‍സി ബുക്ക് ക്യാന്‍സല്‍ ചെയ്തു. ലൈസന്‍സും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

ശിക്ഷയുടെ ഭാഗമായി സഞ്ജുവിനെ മലപ്പുറത്തെ എംവിഡി കേന്ദ്രത്തില്‍ പരിശീലനത്തിന് അയക്കും. ആശുപത്രിയില്‍ സാമൂഹ്യ സേവനത്തിന് നിയോഗിക്കുകയും ചെയ്യും. ആവേശം സിനിമാ സ്‌റ്റൈലില്‍ തന്റെ സഫാരി കാറിനുള്ളിലാണ് സഞ്ജുവും സംഘവും സ്വിമ്മിങ് പൂള്‍ ഒരുക്കിയത്. ഇതിന്റെ വീഡിയോ യൂട്യൂബ് ചാനലില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ട് കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കമാണ് യൂട്യൂബില്‍ പങ്കുവെച്ചത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയത്.

കാറിന്റെ പിന്‍ഭാഗത്തെ രണ്ട് സീറ്റ് അഴിച്ചുമാറ്റി സ്വിമ്മിങ് പൂള്‍ സജ്ജീകരിക്കുകയായിരുന്നു. ടര്‍പോളിന്‍ ഷീറ്റ് വലിച്ചുകെട്ടി അതിലാണ് വെള്ളം നിറച്ചത്. അത്യന്തം അപകടകരമായ രീതിയിലായിരുന്നു സംഘത്തിന്റെ വീഡിയോ ചിത്രീകരണം. തുടര്‍ന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി കളയുകയായിരുന്നു. ഇതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് വാഹനം പിടിച്ചെടുത്തിരുന്നു.യൂട്യൂബില്‍ നാല്‍ ലകഷത്തോളം ഫോളോവേഴ്‌സ്ആണ് സഞ്ജു ടെക്കിനുള്ളത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top