ഇടക്കാല ജാമ്യം നീട്ടാന്‍ കെജ്രിവാള്‍ നല്‍കിയ അപേക്ഷ സുപ്രീം കോടതി സ്വീകരിച്ചില്ല

ദില്ലി:ഇടക്കാല ജാമ്യം നീട്ടി നല്‍കണം എന്നാവശ്യപ്പെട്ട് കെജ്രിവാള്‍ നല്‍കിയ അപേക്ഷ സുപ്രീം കോടതി സ്വീകരിച്ചില്ല. ഇടക്കാല ജാമ്യം അവസാനിക്കുന്ന ജൂണ്‍ രണ്ടിന് തന്നെ ജയിലിലേക്ക് തിരിച്ചുപോകണം. വേണമെങ്കില്‍ ആവശ്യം ഉന്നയിച്ച് വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് ചൂണ്ടികാട്ടി ഇടക്കാല ജാമ്യം നീട്ടണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസമാണ് കെജ്രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് ഇടക്കാലജാമ്യം പരിഗണിച്ചത്. ഇടക്കാല ജാമ്യം നീട്ടി നല്‍കണം എന്ന ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ സ്വീകരിക്കാന്‍ സുപ്രീം കോടതി രെജിസ്ടറി വിസമ്മതിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top