ട്രാന്‍സ്ജെന്‍ഡര്‍ യുവതി സുഹൃത്തിന്റെ വീട്ടില്‍ ആത്മഹത്യചെയ്ത സംഭവം; യുവാവ് പിടിയില്‍

താനൂര്‍ : ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി സുഹൃത്തിന്റെ വീട്ടില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കാവപ്പുര നായര്‍പടിയിലെ പോണിയേരി തൗഫീഖി(40)നെയാണ് താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വടകര സ്വദേശി തിരൂര്‍ പയ്യനങ്ങാടിയില്‍ താമസിക്കുന്ന കമീല (35)യാണ് ജൂലൈ ഒമ്പതിന് രാവിലെ സുഹൃത്ത് തൗഫീഖിന്റെ വീട്ടിലെത്തി ആത്മഹത്യ ചെയ്തത്. വീട്ടിലെ കാര്‍പോര്‍ച്ചില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.

രാവിലെ അഞ്ചോടെ തൗഫീഖിന്റെ വീട്ടില്‍പോയി ആത്മഹത്യ ചെയ്യുമെന്ന് കമീല തൗഫി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കമീല വീഡിയോ പോസ്റ്റ് ചെയ്തതിനുശേഷമാണ് സംഭവം. തന്റെ മരണത്തിന് ഉത്തരവാദി തൗഫീഖ് ആണെന്നും അവന്റെ വീടിന് സമീപത്തുപോയി മരിക്കുമെന്നുമായിരുന്നു വീഡിയോയില്‍ പറഞ്ഞത്. ഇതേ തുടര്‍ന്നാണ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് തൗഫീഖ് അറസ്റ്റിലായത്.

താനൂര്‍ ഡിവൈഎസ്പി പി പ്രമോദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സിഐ കെ ടി ബിജിത്തും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top