ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളികളായ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു

കോഴിക്കോട്: ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളികളായ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പ്രസവം. ഇതോടെ ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌മെന്‍ പിതാവായിമാറിയിരിക്കുകയാണ് സഹദ്.

പൈലറ്റും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ ആദം ഹാരിയാണ് ഇത് സംബന്ധിച്ച പോസ്റ്റിട്ടത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

കുഞ്ഞ് വാവ വന്നൂ . സഹദും കുഞ്ഞും Healthy ആണ് Ziya Excited ആയി പുറത്ത് കാത്തിരിക്കുന്നുണ്ട് ഞാൻ ജീവിതത്തിൽ ഇത്രയും സന്തോഷം അനുഭവിച്ച ഒരു നിമിഷമില്ല
കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് ചോദിക്കുന്നവരോട് ; അത് കുഞ്ഞ് വലുതാകുമ്പോൾ പറയും
A healthy baby is born. not a baby girl or baby boy… after all who are we to assume their gender. let them grow and explore their identit

ഒരുമിച്ച് ജീവിതം ആരംഭിച്ചതോടെയാണ് കുഞ്ഞ് വേണമെന്ന ഇരുടെ ആഗ്രഹമാണ് ഇതോടെ പൂവണിഞ്ഞത്.ട്രാന്‍സ് പുരുഷനായ സഹദ് ഗര്‍ഭം ധരിച്ചിട്ട് ഒന്‍മ്പതുമാസം കഴിഞ്ഞു. സഹദ് ഹോര്‍മോണ്‍ തെറപ്പിയും ബ്രസ്റ്റ് റിമൂവലും ചെയ്തു.ഗര്‍ഭപാത്രം നീക്കാനുള്ള ശസ്ത്രക്രിയയുടെ ഘട്ടത്തിലെത്തിയ സമയത്തായിരുന്നു കുഞ്ഞ് വേണമെന്ന ആഗ്രഹം ഉണ്ടാകുന്നത് . ഈ സമയത്ത് സിയ ട്രാന്‍സ് സ്ത്രീയാവാനുള്ള ശസ്ത്രക്രിയക്ക് വിധേയയാരുന്നില്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top