തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ നലയില്‍ പുരോഗതി.
നിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘവും സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ സംഘവുമാണ് ഉമ്മന്‍ ചാണ്ടിയെ ചികിത്സിക്കുന്നത്.
അതെസമയം ഉമ്മന്‍ ചാണ്ടിയെ ആശുപത്രി മാറ്റുന്നത് ഉടനെ ഉണ്ടാവില്ലെന്നാണ് വിവരം. ന്യുമോണിയയും ചുമയും ശ്വാസതടസവും പൂര്‍ണമായും ഭേദപ്പെട്ട ശേഷമായിരിക്കും അദേഹത്തെ ബംഗ്ലൂരുവിലേക്ക് കൊണ്ടുപോവുക എന്നാണ് വിവരം.
മെഡിക്കല്‍ സംഘം കൂടിയാലോചനയ്ക്ക് ശേഷം ബന്ധുക്കളോട് കൂടി അഭിപ്രായം തേടിയതിനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമമായ തീരുമാനം ഉണ്ടാവുക എന്നാണ് വിവരം.




