ട്രാര്‍സ്ഫോര്‍മര്‍ കത്തി നശിച്ചു: വിലയും നഷ്ടപരിഹാരവും നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ വിധി

മലപ്പുറം:ട്രാര്‍സ്ഫോര്‍മര്‍ കത്തി നശിച്ച സംഭവത്തില്‍ വിലയും നഷ്ടപരിഹാരവും നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ വിധി. നിലമ്പൂര്‍ പോത്തുകല്ല് സ്വദേശി അലവിക്കുട്ടി സമര്‍പ്പിച്ച പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. 2018 സെപ്റ്റംബര്‍ ഒമ്പതിനാണ് പരാതിക്കാരന്‍ ആലുവയിലുള്ള എസ്.എസ് ട്രാന്‍സ്ഫോര്‍മേഴ്സ് എന്ന സ്ഥാപനത്തില്‍ നിന്നും പോത്തുകല്ലിലുള്ള തന്റെ കെട്ടിടത്തിന്റെ ആവശ്യത്തിലേക്ക് ട്രാന്‍സ്ഫോര്‍മര്‍ വാങ്ങിയത്. 2019 ആഗസ്റ്റ് 31ന് രാത്രി 8.30ന് ട്രാന്‍സ്ഫോര്‍മര്‍ കത്തിനശിച്ചു. വിവരം എതിര്‍കക്ഷികളെ അറിയിച്ചെങ്കിലും ട്രാന്‍സ്ഫോര്‍മര്‍ നന്നാക്കുന്നതിനോ മാറ്റിസ്ഥാപിക്കുന്നതിനോ തയ്യാറായില്ല.

തുടര്‍ന്നാണ് ഉപഭോക്തൃ കമ്മീഷനെ ട്രാന്‍സ്ഫോര്‍മറിന്റെ വിലയും 10 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ട് സമീപിച്ചത്. എതിര്‍കക്ഷികളുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും ട്രാന്‍സ്ഫോര്‍മറിന്റെ നിര്‍മാണത്തില്‍ പിഴവുണ്ടായെന്നും കണ്ടെത്തിയാണ് കമ്മീഷന്റെ വിധി. ട്രാന്‍സ്ഫോര്‍മറിന്റെ വില 5,01,500 രൂപയും നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപയും കോടതി ചെലവായി 10,000 രൂപയും നല്‍കണമെന്ന് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ അംഗങ്ങളുമായ കമ്മീഷന്റെ വിധിയില്‍ പറഞ്ഞു. ഒരുമാസത്തിനകം വിധി നടപ്പിലാക്കാഞ്ഞാല്‍ ഒമ്പത് ശതമാനം പലിശയും നല്‍കണം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top