തിരൂരങ്ങാടി: കൂരിയാട് പാലത്തില്‍ വാഹനാപകടം. വേങ്ങര ഭാഗത്തുനിന്നും വരികയായിരുന്ന ഡ്രൈവിംഗ് സ്‌കൂളിന്റെ കാര്‍ ഒരു ഓട്ടോയില്‍ ഇടിക്കുകയും ഓട്ടോ നിയന്ത്രണം വിട്ടു കക്കാട് ഭാഗത്ത് നിന്നും വരികയായിരുന്ന മറ്റൊരു കാറില്‍ ഇടിക്കുകയുമാണ് ഉണ്ടായത്.
തുടര്‍ന്ന് പാലത്തില്‍ ഉണ്ടായ വാഹനാക്കുരുക്കിനിടെ കൂരിയാട് ഭാഗത്ത് നിന്നും വരുന്ന കെഎസ്ആര്‍ടിസി ബസ് എതിര്‍ ദിശയില്‍ നിന്നും വരികയായിരുന്ന കാറില്‍ ഇടിക്കുകയും ചെയ്തു. കാര്‍ ഡ്രൈവര്‍ കാറിന്റെ താക്കോല്‍ എടുക്കാതെ പുറത്തിറങ്ങി ഡോര്‍ അടക്കുകയും ചെയ്തതോടെ കാര്‍ ലോക്ക് ആയി. ഇതോടെ വാഹനങ്ങളെല്ലാം പാലത്തില്‍ കുടുങ്ങുകയും വാഹന ഗതാഗതം സ്തംഭിക്കുകയും ചെയ്തു. തുടര്‍ന്ന് വാഹനങ്ങള്‍ ഓരോന്നായി മാറ്റിയെങ്കിലും ലോക്കായി പോയ കാറും ആദ്യം ഇടിച്ച് ടയര്‍ കേടുവന്ന മറ്റൊരു കാറും പാലത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇത് ഇതുവഴിയുള്ള വാഹന ഗതാഗത വീണ്ടും തടസ്സപ്പെടുത്തി. തുടര്‍ന്ന് മെക്കാനിക്ക് വന്ന് ലോക്ക് ആയ വാഹനവും ക്രെയിന്‍ വന്നു അപകടത്തില്‍പ്പെട്ടെ മറ്റേവാഹനവും മാറ്റിയതോടെയാണ് വാഹനഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തില്‍ ഒരു മണിക്കൂറില്‍ അധികം ഹൈവേയില്‍ ഗതാഗതം തടസ്സപ്പെട്ടു.അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




