തിരുവനന്തപുരം: മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ കൊച്ചുമകളെ രക്ഷിക്കുന്നതിനിടെ അമ്മയും മകളും ഷോക്കേറ്റു മരിച്ചു.
തിരുവനന്തപുരം തിരുവല്ലം സ്വദേശികളായ ഹെന്ന മോഹന്‍(60) മകള്‍ നീതു മോഹന്‍ (27) എന്നിവരാണ് മരിച്ചത്. ഇവരുടെ കൊച്ചുമകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്ങിലും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
കുട്ടി കളിച്ചുകൊണ്ടിരിക്കെ എര്‍ത്ത് കമ്പിയില്‍ നിന്നുമാണ് ഷോക്കേറ്റത്. കുട്ടിക്ക് ഷോക്കേറ്റതു കണ്ട് വീട്ടിനുള്ളില്‍ നിന്നും ഓടി പുറത്തിറങ്ങിയ ഇരുവര്‍ക്കും രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഷോക്കേല്‍ക്കുകയായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




