തമിഴ് നടന്‍ കാളിദാസന്‍ നിര്യാതനായി

ചെന്നൈ: തമിഴ് സിനിമാ താരം കാളിദാസന്‍ നിര്യാതനായി. വ്യാഴാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.

എണ്‍പതുകള്‍ മുതല്‍ സഹനടനായും, വില്ലനായും, ഒടുവില്‍ കൊമേഡിയനായും തമിഴ് സിനിമാരംഗത്ത് സജീവ സാനിധ്യമായിരുന്നു കാളിദാസന്‍. ഇന്നും സാമൂഹ്യമാധ്യമങ്ങളില്‍ വടിവേലുവുമൊത്തുളള അദ്ദേഹത്തിന്റെ തമാശ രംഗങ്ങള്‍ വളരെ ജനപ്രീതി നേടിയതാണ്.

മൂവായിരത്തോളം ചിത്രങ്ങള്‍ക്ക് ഡബ്ബിങ്ങും ചെയ്തിട്ടുണ്ട്. അവസാനമായി കെജിഎഫ് 2 എന്ന ചിത്രത്തിനാണ് ഡബ്ബ്‌ചെയ്തത്. വില്ലന്‍മാര്‍ക്കാണ് പൊതുവെ ശബ്ദം നല്‍കാറ്.

മരിക്കുന്ന സമയത്ത് ചെന്നൈക്കടുത്ത് മഹാബലിപുരം പോരൂരിലാണ് അദ്ദേഹം താമസിച്ചിരുന്നത്.

Share news
error: Content is protected !!
Scroll to Top