തിരൂരങ്ങാടി: തിരൂരങ്ങാടിയില്‍ തെരുവ്‌നായക്കളുടെ ശല്യം രൂക്ഷം. ആക്രമണം ഭയന്ന് ഉദ്യോഗസ്ഥരും നാട്ടുകാരും. കഴിഞ്ഞദിവസം മിനിസിവില്‍ സ്‌റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥന്റെ കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന്റെ സീറ്റ് നായക്കള്‍ കടിച്ചുകീറി നശിപ്പിച്ചു. നേരത്തെയും ഇവിടെ നിര്‍ത്തിയിട്ടിരുന്ന പല വാഹനങ്ങളുടെ സീറ്റുകളും റെയിന്‍കോട്ട് ഉള്‍പ്പെടെയുള്ള സാധനങ്ങളും നായക്കള്‍ കടിച്ചുകീറി ഉപയോഗശൂന്യമാക്കിയിരുന്നു.
നായക്കളുടെ ശല്ല്യം വര്‍ധിച്ചതോടെ ഉദ്യോഗസ്ഥരും പല ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങളും മിനി സിവില്‍ സ്റ്റേഷനില്‍ എത്തുന്നത് ഏറെ ഭയത്തോടെയാണ്.
ബന്ധപ്പെട്ട അധികൃതര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും ആവശ്യം.




