പരപ്പനങ്ങാടി എസ്‌വൈഎസ് സാന്ത്വനത്തിന് പുതിയ നേതൃത്വം

പരപ്പനങ്ങാടി: മുനിസിപ്പല്‍ താജുല്‍ ഉലമ സ്‌ക്വയര്‍ എസ് വൈഎസ് സാന്ത്വനത്തിന് പുതിയ നേതൃത്വം നിലവില്‍ വന്നു. മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് സയ്യിദ് മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്റ്റേറ്റ്, ജില്ലാ സോണ്‍ നേതാക്കളുടെ സാന്നിധ്യത്തിലാണ് കമ്മിറ്റിയെ തെരഞ്ഞെടുത്തത്.

ജനറല്‍ബോഡി യോഗം എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അബ്ദുല്‍ മജീദ് അഹ്‌സനി ചെങ്ങാനി മുഖ്യ പ്രഭാഷണം നടത്തി.

21 അംഗ എക്‌സിക്യൂട്ടീവില്‍ നിന്ന് 7 കേബിനറ്റ് അംഗങ്ങളെ എസ് വൈഎസ് സോണ്‍ പ്രസിഡണ്ട് എന്‍ എം സൈനുദ്ദീന്‍ സഖാഫി പ്രഖ്യാപിച്ചു.

ചെയര്‍മാന്‍ കെഎസ്‌കെ തങ്ങള്‍, ജനറല്‍ കണ്‍വീനര്‍ റഫീഖ് ബോംബെ, ഫൈനാന്‍സ് കണ്‍വീനര്‍ അബൂബക്കര്‍ ബറക, വൈസ് ചെയര്‍മാന്‍മാര്‍ എസ്എംകെ തങ്ങള്‍, നിസാമുദ്ദീന്‍ സഖാഫി ചെട്ടിപ്പടി, കണ്‍വീനര്‍മാര്‍ സിദ്ദീഖ് കൊടപ്പാളി മുനീര്‍ ഉള്ളണം എന്നിവരെ തിരഞ്ഞെടുത്തു. റഫീഖ് ബോംബെ സ്വാഗതവും മുനീര്‍ ഉള്ളണം നന്ദിയും പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top