ഏആര്‍ നഗര്‍ സഹകരണ ബാങ്കില്‍ മുന്‍മന്ത്രി കുഞ്ഞാലിക്കുട്ടിക്ക് 300 കോടി രൂപയുടെ കള്ളപ്പണമുണ്ടെന്ന് കെടി ജലീല്‍.
ഏആര്‍ നഗര്‍ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിക്കലാമ് കുഞ്ഞാലിക്കുട്ടി നടത്തുന്നതെന്ന് കെടി ജലീല്‍ പറഞ്ഞു.
കണ്ണമംഗലം സ്വദേശിയായ അംഗണവാടി ടീച്ചറുടെ അകൗണ്ട് വഴി അവരറിയാതെ 80 ലക്ഷം രൂപയുടെ ഇടപാടുകളാണ് നടത്തിയത്. ഇടപാടകാരറിയാതെ അവരുടെ അകൗണ്ടുകള്‍ വഴി നടത്തിയത് ലക്ഷങ്ങളുടെ പണമിടപാടാണെന്നാണ് കണ്ടെത്തല്‍.
അങ്കണവാടിയുടെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 25,000 രൂപയുടെ ഇടപാട് നടത്തിയതൊഴിച്ചാല്‍ മറ്റ് പണമിടപാടുകള്‍ ഈ അകൗണ്ട് വഴി നടത്തിയിരുന്നില്ലെന്നും, കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയപ്പോളാണ് തന്റെ അകൗണ്ട് വഴി 80 ലക്ഷം രൂപയുടെ ഇടപാട് നടന്നുവെന്ന് ടീച്ചര്‍ അറിഞ്ഞതെത്രെ. ബാങ്ക് സക്രട്ടറി ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണെന്നും ജലീല്‍ ആരോപിച്ചു.
മുസ്ലീംലീഗിന്റെ നിയന്ത്രണത്തിലുള്ള ഏആര്‍ നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥതലത്തിലും ഭരണതലത്തിലും മുസ്ലീലീഗ് ഭരണത്തിലില്ലാത്ത കാലത്തും ഈ ബാങ്കിന് വഴിവിട്ട സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന ആരോപണവും ശക്തമാണ്. സഹകരണവകുപ്പില്‍ ജോലി ചെയ്യുന്ന സിപിഎം അനുകൂല സര്‍വ്വീസ് സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ജില്ലാ നേതാവ്, കടകംപള്ളി മന്ത്രിസഭയിലെ റിട്ടയര്‍ഡ് സഹകരണ ഉദ്യോഗസ്ഥന്‍ എന്നിവരടക്കമുള്ള ഇടതു ബന്ധമുള്ളവരും ഈ ബാങ്കിന് വഴിവിട്ട് സഹായം നല്‍കിയെന്നാണ് ആരോപണം.
നിലവില്‍ ഇന്‍കംടാക്‌സ് വകുപ്പ് നിക്ഷേപങ്ങളെ കുറിച്ചുള്ള പരിശോധനയാണ് നടത്തിയത്. ഈ ബാങ്ക് അനുവദിച്ച ലോണുകളെ കുറിച്ചും അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരുടെയടക്കം അഭിപ്രായം.




