അടിയന്തര പ്രതികരണ സംഘങ്ങള്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അടിയന്തര പ്രതികരണ സംഘങ്ങള്‍ക്കുള്ള (ഇ ആര്‍ എസ്) പരിശീലന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളിലെയും മലപ്പുറം, മഞ്ചേരി നഗരസഭകളിലെയും സംഘങ്ങളിലെ വോളണ്ടിയര്‍മാര്‍ക്കാണ് ആദ്യം പരിശീലനം നല്‍കിയത്. പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. ദുരന്ത നിവാരണത്തില്‍ പരിശീലനം ലഭിച്ചവരുണ്ടെങ്കില്‍ പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറക്കാന്‍ കഴിയുമെന്ന് കളക്ടര്‍ പറഞ്ഞു. മുഴുവന്‍ പഞ്ചായത്തുകളിലും പരിശീലനം സിദ്ധിച്ച സംഘത്തെ തയ്യാറാക്കണം. അവര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍ എസ് എസ് സരിന്‍, എല്‍എസ്ജിഡി ജോയന്റ് ഡയറക്ടര്‍ വികെ മുരളി, അസി. ഡയറക്ടര്‍ കെ എ അബ്ദുല്‍ ഗഫൂര്‍, ബ്ലോക് പഞ്ചായത്ത് സെക്രട്ടറി കെഎം സുജാത, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ ഇകെ അബ്ദുല്‍ സലീം എന്നിവര്‍ പങ്കെടുത്തു.

പരിശീലന പരിപാടികളുടെ തീയതി, സ്ഥലം ക്രമത്തില്‍

ഫെബ്രുവരി 11 – തിരൂര്‍ ബ്ലോക്ക് പഞ്ചയാത്ത് ഹാള്‍ (ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമ പഞ്ചായത്തുകള്‍, തിരൂര്‍ നഗരസഭ.)
പെരിന്തല്‍മണ്ണ ബ്ലോക് പഞ്ചായത്ത് ഹാള്‍ (ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമ പഞ്ചായത്തുകള്‍, പെരിന്തല്‍മണ്ണ നഗരസഭ)

ഫെബ്രുവരി 12 – നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ (ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമ പഞ്ചായത്തുകള്‍, നിലമ്പൂര്‍ നഗരസഭ)
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ – (ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമ പഞ്ചായത്തുകള്‍, കൊണ്ടോട്ടി നഗരസഭ)
കാളികാവ് ബ്ലോക് പഞ്ചായത്ത് ഹാള്‍ – (ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമ പഞ്ചായത്തുകള്‍)
മങ്കട ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ (ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമ പഞ്ചായത്തുകള്‍)

ഫെബ്രുവരി 13
അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ (ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമ പഞ്ചായത്തുകള്‍)

ഫെബ്രുവരി 15 – കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ (ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമ പഞ്ചായത്തുകള്‍, വളാഞ്ചേരി നഗരസഭ)
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ (ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമ പഞ്ചായത്തുകള്‍)
വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ (ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമ പഞ്ചായത്തുകള്‍).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top