ട്രെയിനില്‍ ഉറങ്ങുകയായിരുന്ന യുവതിയെ ചുംബിച്ച മലപ്പുറത്തെ ലീഗ്‌ നേതാവ്‌ പിടിയില്‍

Handcuffsകൊല്ലം: ട്രെയിനില്‍ ഉറങ്ങുകയായിരുന്ന യുവതിയെ ബലാത്‌ക്കാരമായി ചുംബിച്ച ലീഗ്‌ നേതാവിനെ യാത്രക്കാര്‍ പിടികൂടി പോലീസിന്‌ കൈമാറി. മലപ്പുറം കാളികാവ്‌ ചെങ്ങോട്‌ കുപ്പലത്ത്‌ വീട്ടില്‍ റഹ്മത്തുളള(39)യാണ്‌ പോലീസ്‌ കസ്‌റ്റഡിയിലായത്‌. ഇന്നു രാവിലെ രാജ്യറാണി എക്‌സ്‌പ്രസിലാണ്‌ സംഭവം നടന്നത്‌.

ബന്ധുവിന്റെ ചികിത്സയ്‌ക്കുവേണ്ടി തിരുവനന്തപുരത്തു പോയി മലപ്പുറത്തേക്ക്‌ മടങ്ങിവരുകയായിരുന്ന യുവതിയെയാണ്‌ ഇയാള്‍ ചുംബിച്ചത്‌. എസ്‌ എന്‍ 1 കോച്ചിലെ യാത്രക്കാരിയായിരുന്നു നഴ്‌സായ ഈ യുവതി. ട്രെയിന്‍ ചെങ്ങന്നൂരിലെത്തിയപ്പോഴായിരുന്നു ഇയാള്‍ യുവതിയെ ചുംബിച്ചത്‌. യുവതി ബഹളം വെച്ചതോടെ യാത്രക്കാര്‍ ഇയാളെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

പിടിയിലായ ഇയാള്‍ താന്‍ ലീഗ്‌ നേതാവാണെന്ന്‌ പറഞ്ഞ്‌ യാത്രക്കാരെയും പോലീസ്‌റ്റേഷനിലും ഏറെ നേരം ബഹളമുണ്ടാക്കി. ലീഗിന്റെ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റാണ്‌ എന്നാണ്‌ ഇയാള്‍ പോലീസിനോട്‌ പറഞ്ഞത്‌. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു.

Share news
error: Content is protected !!
Scroll to Top